കോട്ടയം: സ്കൂൾ വിട്ട് വീട്ടിലെത്തിയ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. പരിപ്പ് വരമ്പിനകം കിഴക്കേക്കര വീട്ടിൽ സുമേഷ് ശാന്തിയുടെ മകളും കോട്ടയം സേക്രട്ട് ഹാർട്ട് സ്കൂൾ വിദ്യാർത്ഥിനിയുമായ ദേവനന്ദ (10) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6 മണിയോടെ വീട്ടിൽവച്ച് തലകറക്കം അനുഭവപ്പെട്ട കുട്ടിയെ മുത്തശ്ശിയും അയൽവാസികളും ചേർന്ന് വള്ളത്തിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു. സംഭവസമയത്ത് കുട്ടിയുടെ മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയൽ.