ചങ്ങനാശേരി: സ്വപ്നപദ്ധതിയായ മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ മുതലപ്ര കുടിവെള്ള പദ്ധതി നാടിനു സമർപ്പിച്ചു. പത്താം വാർഡിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ജലനിധി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തിയാക്കിയത്. 32.70 ലക്ഷമാണ് പദ്ധതി ചെലവ്. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാഖി കലേഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ലൈസാമ്മ മുളവന അദ്ധ്യക്ഷത വഹിച്ചു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് ചെയർപേഴ്‌സൺ മണിയമ്മ രാജപ്പൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ തോമസ്, പഞ്ചായത്തംഗങ്ങളായ ലീലാമ്മ സ്‌കറിയാ, ഏലിക്കുട്ടി തോമസ്, മോളി ജോണ്‍ വാറ്റൂപ്പറമ്പിൽ, ടി. ജെ ബിന്ദു, ബിന്ദു ജോസഫ്, വർഗീസ് ടി. എബ്രഹാം, പഞ്ചായത്ത് സെക്രട്ടറി സി.പി വേണുഗോപാൽ, ജലനിധി ടെക്‌നിക്കൽ മാനേജർ സി.ആർ. ശ്രീജിത്ത്, അഫ്‌നാസ്, ലിതിന്‍ ചെറിയാൻ, സുപ്രിയ ദേവി, രാജു പൂമുറ്റം, പി.കെ രവീന്ദ്രൻ നായർ, ബാബു കുരീത്ര, പി.ആർ. ഗോപാലകൃഷ്ണപിള്ള, സെബാസ്റ്റ്യൻ ജോസഫ്, ജോർജ് തോമസ് കപ്യാരുപറമ്പിൽ, ജോസഫ് വർഗീസ്, രമ ചെല്ലപ്പൻ, ഇ.കെ ചെല്ലപ്പൻ, ലാല്‍ ജോസഫ്, തോമസ് ചാക്കോ തുടങ്ങിയവർ സംസാരിച്ചു.