വൈക്കം: വൈക്കത്തഷ്ടമി ഉത്സവത്തിനോടുബന്ധിച്ച് കെ.പി.എം.എസ് വൈക്കം യൂണിയന്റെ നേതൃത്വത്തിൽ പടിഞ്ഞാറെ നടയിൽ ബൂക്ക്സ്റ്റാൾ പ്രവർത്തനം ആരംഭിച്ചു. പടിഞ്ഞാറെ നട ജില്ലാ സഹകരണ ബാങ്കിന് മുൻവശത്ത് ആരംഭിച്ച ബുക്ക്സ്റ്റാൾ കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറിയേറ്റംഗം അഡ്വ.എ.സനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.കെ.രഘുവരൻ അദ്ധ്യക്ഷത വഹിച്ചു. അഭിലാഷ് മുരിപ്പത്ത്, രാജപ്പൽ പുതുക്കേരി, ഹരീഷ് ,സോമൻ തുടങ്ങിയവർ പ്രസംഗിച്ചു.