വൈക്കം: വടക്കേനട കൊച്ചാലും ചുവടു ഭഗവതി സന്നിധിയിൽ നിർമ്മിക്കുന്ന അഷ്ടമി പന്തലിന്റെ കാൽനാട്ടു കർമ്മം ക്ഷേത്രം പ്രസിഡന്റ് ശിവ പ്രസാദ് നിർവഹിച്ചു. അഷ്ടമി ദിവസം എഴുന്ന ഉളുന്ന ഉദയനാപുരത്തപ്പനേയും പരിവാരങ്ങളേയും വരവേൽക്കുന്നതിനായി അഞ്ചു നില അലങ്കാര പന്തലാണ് ഒരുക്കുന്നത്.കമ്മിറ്റി പ്രസിഡന്റ് ശിവ പ്രസാദ്, വൈസ് പ്രസിഡന്റ് അനിൽകുമാർ, സെക്റട്ടറി ജിബു കൊറ്റനാട്ട്, ജോയിന്റ് സെക്റട്ടറി പ്രസാദ് , ഖജാൻജി സുധാകരൻ കാലാക്കൽ രക്ഷാധികാരികളായ ഹരി, ചന്ദ്രശേഖരൻ നായർ , കമ്മിറ്റി അംഗങ്ങളായ രമേശൻ, വാസു, മധു, രാജൻ, പവിത്രൻ, ഹരിദാസ്, ശശി പുന്നക്കൽ, ജയൻ, കണ്ണൻ എന്നിവർ പങ്കെടുത്തു.