ചങ്ങനാശേരി : ബി.ഡി.ജെ.എസ് നിയോജക മണ്ഡലം സ്ഥാപക പ്രസിഡന്റും, എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ മുൻ പ്രസിഡന്റും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ നിറസാന്നിദ്ധ്യവുമായിരുന്ന കെ.വി.ശശികുമാറിന്റെ മൂന്നാമത് അനുസ്മരണം ബി.ഡി.ജെ.എസ് നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ അയത്തിൽ, ആർക്കേഡിൽ (എസ്.എച്ച് ജംഗ്ഷൻ ) ഇന്ന് വൈകിട്ട് 4 ന് നടക്കും. പ്രസിഡന്റ് പി.കെ.കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എം.പി സെൻ ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് ശ്രീനിവാസൻ പെരുന്ന, എസ്.എൻ.ഡി.പി യോഗം യൂണിയൻ വൈസ് പ്രസിഡന്റും ബി.ഡി.ജെ.എസ് മണ്ഡലം വൈസ് പ്രസിഡന്റുമായ പി.എം.ചന്ദ്രൻ, എസ്.എൻ.ഡി.പി യോഗം യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ, ബി.ഡി.ജെ.എസ്. ജില്ലാ സെക്രട്ടറി പി.അനിൽകുമാർ, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് എ.മനോജ്, പി.എസ്.കുമാരൻ, ബിനു പുത്തേട്ട്, ആർ.ജി. റെജിമോൻ, എ. ഗംഗാധരൻ, കെ.വി.ദേവദാസ്, കെ.ശിവാനന്ദൻ, സുബാഷ്, പഞ്ചായത്ത് പ്രസിഡന്റുമാർ, പോഷക സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.