നെടുംകുന്നം: ഡോ. പല്പു, ആർ. ശങ്കർ അനുസ്മരണവും കുടുംബസംഗമവും നെടുംകുന്നം ശ്രീനാരായണ സേവനവേദിയുടെ ഈ മാസത്തെ കുടുംബ സംഗമവും കാഞ്ഞിരപ്പാറ, ആഞ്ഞിലിമൂട്ടിൽ എ.പി. സാലിയുടെ ഭവനത്തിൽ ഇന്ന് ഉച്ചക്കഴിഞ്ഞ് രണ്ടിനു നടക്കും. വേദി പ്രസിഡന്റ് പി.ആർ. ബാലകൃഷ്ണന്റെ അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ ആർ. ശങ്കർ അനുസ്മരണ പ്രമേയം കവിയും സാഹിത്യകാരനുമായ സി.സി. ചമ്പക്കരയും, ഡോ. പല്പു അനുസ്മരണ പ്രമേയം വനിതാ വേദി സെക്രട്ടറി രാജാമണി ബാലകൃഷ്ണനും അവതരിപ്പിക്കും. ആത്മോപദേശ ശതകത്തെ അധീകരിച്ച് ജ്യോതി ഗിരീഷ്‌കുമാർ ക്ലാസെടുക്കും.