അടിമാലി: പോക്സോ കേസുകളിൽ തീർപ്പ് കൽപ്പിക്കുന്നതിൽ കാലതാമസമുണ്ടാകുന്നതായി ആക്ഷേപം.ജില്ലയിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള പോക്‌സോ കേസുകളിൽ തീർപ്പ് കൽപ്പിക്കൽ ജില്ലാ കോടതിയിലെ ഒരു ജഡ്ജിക്ക് അധിക അധികാരം നൽകി യിട്ടുണ്ട്. മുട്ടത്തെ കോടതിയിലാണ് നിലവിൽ പോക്‌സോ കേസുകൾ കൈകാര്യം ചെയ്ത് വരുന്നത്. മറ്റ് കേസകൾ ഉൾപ്പടെ കൈകാരളം ചെയ്യേണ്ടതിനാൽ കേസുകളുടെ ആധിക്യം മൂലം എല്ലാ ദിവസവും പോക്‌സോ കേസുകൾ പരിഗണിക്കാൻ സമയം ലഭിക്കാറില്ല.ഈ സാഹചര്യത്തിൽ ജില്ലാ കോടതിയിൽ പോക്‌സോ കേസുകൾ കൈകാര്യം ചെയ്യാൻ വേണ്ടി മാത്രം ഒരു പ്രത്യേക ജഡ്ജിയെ നിയമിക്കുകയും ദിവസവും കേസുകൾ പരിഗണിക്കുകയും വേണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം സിസ്റ്റർ ബിജി ജോസ് ആവശ്യപ്പെട്ടു.
കേസുകളുടെ വിചാരണ നീളുന്നത് ഇരകളാക്കപ്പെടുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും വലിയ സാമ്പത്തിക ചെലവും മാനസിക ബുദ്ധിമുട്ടും സൃഷ്ടിക്കുന്നുണ്ട്. എല്ലാ ദിവസവും പുതിയ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്ന അവസ്ഥയാണുള്ളത്. നിലവിൽ സംസ്ഥാനത്ത് പോക്‌സോ കേസുകൾ കൈകാര്യം ചെയ്യാൻ മൂന്ന് പ്രത്യേക കോടതികളാണ് ഉള്ളത്.ഇടുക്കിയിൽ കേസുകളുടെ എണ്ണം മറ്റ് ജില്ലകളെ അപേക്ഷിച്ച് വൻ വർദ്ധനവാണുള്ളത്. ഇക്കാര്യം പരിഗണിച്ച് ഇടുക്കിക്കായി പ്രത്യേക പോക്‌സോ കോടതി അനുവദിക്കണമെന്ന ആവശ്യമാണ് ഉയർന്നിട്ടുള്ളത്.കുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെയിരെയുള്ള കടുത്ത ശിക്ഷയെക്കുറിച്ചും സാമൂഹ്യ പ്രശ്നമെന്ന നിലയിലും ഇക്കാര്യത്തിൽ ബോധവത്ക്കരണങ്ങൾ ഏറെ നടക്കുന്നുണ്ടെങ്കിലും കേസുകൾ അടിക്കടിപെരുകുന്നത് ആശങ്ക ഉയർത്തുന്നതാണ്. പോക്‌സോ കേസുകളുടെ എണ്ണം കുറക്കാൻ ത്രിതല പഞ്ചായത്തുകൾ വഴി ശക്തമായ ബോധവൽക്കരണ പദ്ധതികൾക്ക് രൂപം നൽകണമെന്ന ആവശ്യവും വിവിധ കേന്ദ്രങ്ങളിൽ നിന്നും ഉയരുന്നുണ്ട്.
2014മുതൽ ജില്ലയിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള കേസുകൾ 568
ഈ വർഷം ഇതു വരെ ലഭിച്ചയ് 125 കേസുകൾ