പൊൻകുന്നം : വീട്ടുവളപ്പിൽ കിടന്ന ഓട്ടോറിക്ഷയുടെ ബാറ്ററി മോഷണം പോയി. വലിയപോത്തള്ളിൽ ഉല്ലാസിന്റെ ഓട്ടോയുടെ ബാറ്ററിയാണ് കഴിഞ്ഞ ദിവസം രാത്രി നഷ്ടപ്പെട്ടത്. കെ.വി.എം.എസ്.ആശുപത്രി സ്റ്റാൻഡിൽ ഓടുന്ന ഓട്ടോറിക്ഷ സമീപമുള്ള സുഹൃത്തിന്റെ വീട്ടുമുറ്റത്തെ ഷെഡിലാണ് നിറുത്തിയിട്ടിരുന്നത്. പൊൻകുന്നം പൊലീസിൽ പരാതി നൽകി.