പാലാ : നഗരസഭയുടെ തെക്കേക്കര ചിൽഡ്രൻസ് പാർക്കിന് മഹാകവി കുമാരനാശാന്റെ പേരിടാൻ തീരുമാനിച്ച നഗരസഭാ കൗൺസിലർമാർക്കും ചെയർപേഴ്സൺ ബിജി ജോജോയ്ക്കും, വാർത്ത പുറത്ത് കൊണ്ടുവന്ന കേരളകൗമുദി ലേഖകൻ സുനിൽ പാലായ്ക്കും ഇന്ന് തെക്കേക്കര എസ്.എൻ.ഡി.പി ശാഖാ ഓഡിറ്റോറിയത്തിൽ സ്വീകരണം നൽകുമെന്ന് ശാഖാ സെക്രട്ടറി ഷിബു കല്ലറയ്ക്കൽ അറിയിച്ചു.
2 ന് മീനച്ചിൽ യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സ്വീകരണ സമ്മേളനം മാണി.സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എം.എൽ.എ ആയ ശേഷം ശാഖയിൽ ആദ്യമായെത്തുന്ന മാണി.സി. കാപ്പനെ സമ്മേളനത്തിൽ ആദരിക്കും. കേരളകൗമുദി അസി.സർക്കുലേഷൻ മാനേജർ എ.ആർ.ലെനിൻ മോൻ മുഖ്യപ്രഭാഷണം നടത്തും. മീനച്ചിൽ യൂണിയൻ നേതാക്കൾ, പോഷക സംഘടനാ നേതാക്കൾ, എസ്.എൻ.ഡി.പി യോഗം പാലാ ടൗൺ ശാഖാ നേതാക്കൾ, തെക്കേക്കര ശാഖാ ഭാരവാഹികൾ തുടങ്ങിയവർ ആശംസകൾ നേരും.