തലയോലപ്പറമ്പ്: അക്കരപ്പാടം ഗവൺമെന്റ് യു.പി സ്‌കൂളിൽ പ്രീ പ്രൈമറി വിഭാഗത്തിലെ 52 ഓളം കുട്ടികളുടെ രക്ഷിതാക്കൾക്ക് വേണ്ടി പാഠ പുസ്തക ശില്പശാല നടത്തി. ശില്പശാലയിൽ രക്ഷിതാക്കൾ വിവിധ തരം പഠനോപകരണങ്ങൾ നിർമ്മിച്ച് ഇതിന്റെ പ്രദർശനവും നടത്തി. സ്‌കൂൾ വികസന സമിതി ആക്ടിംഗ് ചെയർമാൻ എ. പി നന്ദകുമാർ അദ്ധ്യക്ഷത വഹിച്ച ശില്പശാല വൈക്കം ബി.പി.ഒ ടി.കെ സുവർണ്ണൻ ഉദ്ഘാടനം ചെയ്തു. സുധർമ്മ, പി.എൻ ദാസൻ, ലക്ഷ്മണൻ തുടങ്ങിയവർ പ്രസംഗിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർ ഇ.ആർ നടേശൻ സ്വാഗതവും ബീന നന്ദിയും പറഞ്ഞു.