കോട്ടയം: പാലുത്പാദനത്തിൽ സംസ്ഥാനം സ്വയംപര്യാപ്തത കൈവരിക്കുമെന്ന് മന്ത്രി കെ.രാജു. ജില്ലാ വെറ്റിനറി കേന്ദ്രത്തിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. മൃഗസംരക്ഷണ വകുപ്പ് ഡയറക്‌ടർ ഡോ.എം.കെ പ്രസാദ് മട്ടുപ്പാവിലെ കോഴിവളർത്തൽ പദ്ധതി ഉദ്ഘാടനം ചെയ്‌തു. ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.കെ.എം ദിലീപ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ , നഗരസഭാദ്ധ്യക്ഷ ഡോ.പി.ആർ സോന, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസിമോൾ മനോജ്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസമ്മ ബേബി, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സക്കറിയാസ് കുതിരവേലി, സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി പി.എസ് ബഷീർ, എൻ.സി.പി ജില്ലാ പ്രസിഡന്റ് കാണക്കാരി അരവിന്ദാക്ഷൻ, കോൺഗ്രസ് എസ്.ജില്ലാ പ്രസിഡന്റ് സജി നൈനാൻ, ജില്ലാ പഞ്ചായത്തംഗം പി.സുഗതൻ, ജയേഷ് മോഹൻ, ഡോ.ശോഭാ സലിമോൻ, ചീഫ് വെറ്റിനറി ഓഫിസർ ഡോ.ഒ.ടി തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.