കോട്ടയം : ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന സമ്മേളനം 15 നും 16 നുമായി കൊല്ലത്ത് നടക്കും. കൊല്ലം ചിന്നക്കട സി.എസ്.ഐ കൺവൻഷൻ സെന്ററിൽ വൈകിട്ട് 5 ന് പൊതുസമ്മേളനം. 16 ന് രാവിലെ 11 ന് ലൈബ്രറിയുടെ സരസ്വതി ഹാളിൽ പ്രതിനിധി സമ്മേളനം. ലോട്ടറി മേഖല അഭിമുഖീകരിക്കുന്ന പ്രധാന വിഷയങ്ങൾ യോഗം ചർച്ച ചെയ്യും. ലോട്ടറി വില വർദ്ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ആവശ്യപ്പെട്ടു.