കോട്ടയം: പുരോഗമന കലാസാഹിത്യസംഘം തിരുവാർപ്പ് മേഖല സമ്മേളനം നടത്തി. സംസ്ഥാന എക്സിക്യുട്ടീവ് അംഗം ബി. ശശികുമാർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസി‌ഡന്റ് ടി.എസ്. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.എൻ. ഹരി, എ.കെ. മാധവൻ, അജയൻ കെ.മേനോൻ എന്നിവർ പ്രസംഗിച്ചു. മേഖല സെക്രട്ടറി എ.എം. ബിന്നു പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. ടി.കെ. ചന്ദ്രബാബു സ്വാഗതവും എൻ.ജി. അജയദാസ് നന്ദിയും പറഞ്ഞു. എല്ലാമാസവും സാഹിത്യ സാമൂഹിക വിഷയങ്ങളിൽ ചർച്ച സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. പുതിയ ഭാരവാഹികളായി ടി.കെ ചന്ദ്രബാബു ( പ്രസിഡന്റ്), എൻ.ജി. അജയദാസ്, ടി.എസ്. അനിൽകുമാർ (വൈസ് പ്രസിഡന്റ്), എ.എം. ബിന്നു ( സെക്രട്ടറി), പി.ജി. സുധീഷ്, പി.എസ്. കുഞ്ഞുമോൻ ( ജോ.സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.