ആ‌ർപ്പൂക്ക: കൂട്ടായ്‌മ പുരുഷ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള അഖില കേരള എട്ടുകളി ടൂർണമെന്റ് ഇന്നു നടക്കും. രാവിലെ ഒൻപതിന് പുളിംപറമ്പ് കൂട്ടായ്‌മ നഗറിലാണ് ടൂർണമെന്റ്. ഒന്നാം സമ്മാനം 23,333 രൂപയാണ്. രണ്ടാം സമ്മാനം. മികച്ച ടീം, കളിക്കാരൻ, പോരുകാരൻ എന്നിവർക്കും സമ്മാനം നൽകും. പ്രസിഡന്റ് ശ്രീജേഷ് ഗോപിദാസ്, സെക്രട്ടറി വിടി ബൈജു എന്നിവർ പ്രസംഗിച്ചു.