തലയോലപ്പറമ്പ് : ഇറുമ്പയം പെരുന്തട്ട് ശ്രീമഹാദേവ ക്ഷേത്രത്തിൽ രണ്ട് ദിവസങ്ങളായി നടന്ന് വരുന്ന ലക്ഷാർച്ചന ഇന്ന് സമാപിക്കും. രാവിലെ 5.30ന് മഹാഗണപതി ഹോമം തുടർന്ന് ബ്രഹ്മകലശപൂജ. രാവിലെ 7ന് ലക്ഷാർച്ചന, ഉച്ചയ്ക്ക് 1ന് മഹാപ്രസാദ ഊട്ട്, വൈകിട്ട് 4.30ന് ലക്ഷാർച്ചന തുടർച്ച, 6.40ന് ദീപാലങ്കാരം, ദീപാരാധന, അർച്ചനാമണ്ഡപത്തിൽ സമൂഹപ്രാർത്ഥന, വിശേഷാൽ ദീപാരാധന, സമർപ്പണ പ്രാർത്ഥന തുടർന്ന് അർച്ചന കുംഭം എഴുന്നള്ളിക്കൽ, പ്രസാദ വിതരണം എന്നിവ നടക്കും. ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി ഷിബു ശാന്തി ചെമ്മനത്തുകരയുടെയും ഇരുപതോളം ശാന്തി പ്രമുഖരുടെയും മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.