youth

ചങ്ങനാശേരി: യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നടത്തുന്ന പി.പി സുരേഷ് മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ഫുട്‌ബോൾ ടൂർണമെന്റ് മഞ്ചാടിക്കര വാണി ഗ്രൗണ്ടിൽ എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. ടൂർണ്ണമെന്റ് കമ്മിറ്റി ചെയർമാൻ ബാബു തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, നഗരസഭ ചെയർമാൻ ലാലിച്ചൻ കുന്നിപറമ്പൽ, പി.എച്ച് നാസർ, രാജീവ് മേച്ചേരി, സജി ജോസഫ്, തോമസ് അക്കര, ആന്റണി കുന്നുംപുറം, മാർട്ടിൻ സ്‌കറിയ, റ്റി.പി അനിൽ കുമാർ,പി.എച്ച് അഷറഫ്, ജിൻസൺ മാത്യു, സോബിച്ചൻ കണ്ണംമ്പള്ളി, റിജു ഇബ്രാഹിം, സജ്ജാദ് എം.എ, അഫ്‌സൽ നിസ്സാം, മനു കുമാർ വിനിഷ് മഞ്ചാടിക്കര, എന്നിവർ പങ്കെടുത്തു.