k

വൈക്കം: വൈക്കത്തഷ്ടമി ദിവസം മൂത്തേടത്തുകാവ് ഭഗവതിക്കും, ഇണ്ടംതുരുത്തിൽ കാർത്ത്യായനി ദേവീ ക്ഷേത്രത്തിലെ ഭഗവതിക്കും വരവേൽപ്പ് നൽകാൻ തെക്കേനടയിൽ നിർമ്മിക്കുന്ന അലങ്കാരപന്തലിന്റെ കാൽനാട്ടു കർമ്മം ശബരിമല മുൻ മേൽശാന്തി ഇണ്ടംതുരുത്തി നീലകണ്ഠൻ നമ്പൂതിരി നിർവഹിച്ചു. തെക്കേനടയിൽ കെ. എസ്. ഇ. ബി. ഡിവിഷൻ ഓഫീസിന്റെ മുൻവശത്താണ് രണ്ട് നില പൂപ്പന്തൽ നിർമ്മിക്കുന്നത്. രക്ഷാധികാരി എം. ടി. അനിൽകുമാർ, പ്രസിഡന്റ് അഡ്വ. കെ. പി. ശിവജി, ജി. രഘുനാഥ്, റൂബി പൂക്കാട്ടുമഠം, ജി. സുരേന്ദ്രൻ, അഡ്വ. അംബരീഷ് ജി. വാസു, അഡ്വ. എ. സനീഷ് കുമാർ, സി. ബിജു, പി. എൻ. രാധാകൃഷ്ണൻ, സന്തോഷ് ചക്കനാടൻ, വി. ആർ. മധു, സി. ബി. ചന്ദ്രമോഹനൻ, സാബു, വേണു ജയസൗധം എന്നിവർ പങ്കെടുത്തു.