വൈക്കം: വൈക്കത്തഷ്ടമി ദിവസം ഉദയനാപുരത്തപ്പനും, കൂട്ടുന്മേൽ ഭഗവതിയ്ക്കും, ശ്രീനാരായണപ്പുരത്തപ്പനും വരവേൽപ്പ് നൽകാൻ വടക്കേ നടയിൽ നിർമ്മിക്കു അഷ്ടമി വിളക്ക് പന്തലിന്റെ കാൽനാട്ട് കർമ്മം പ്രസിഡന്റ് എസ്. എൻ. വി. രൂപേഷ് നിർവഹിച്ചു.
സെക്രട്ടറി ശ്രീഹർഷൻ, ട്രഷറർ ടി. എം. ബിനോയ്, കെ. രാധാകൃഷ്ണൻ, പി. കെ. പീതാംബരൻ, പി. ഷാജി, നന്ദകുമാർ, കെ. എസ്. ഉണ്ണികൃഷ്ണൻ, സി. എം. ചിന്നപ്പൻ എന്നിവർ പങ്കെടുത്തു.