
വൈക്കം: വൈക്കത്തഷ്ടമിയുടെ ഒന്നും രണ്ടും ദിവസത്തെ ഉത്സവം സംയുക്ത എൻ.എസ്.എസ്. കരയോഗം അഹസ്സായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ നാലമ്പലത്തിനകത്ത് കരയോഗം ഭാരവാഹികൾ അഹസ്സിന് അരി അളന്നു.
സംയുക്ത കരയോഗം പ്രസിഡന്റ് ജയകുമാർ തെയ്യാനത്തുമഠമാണ് അരിയളന്നത്. ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഡി. ജയകുമാർ, ജനറൽ കൺവീനർ മാധവൻകുട്ടി കറുകയിൽ, സംയുക്ത കരയോഗം ഭാരവാഹികളായ എസ്. മധു, ബി. ശശിധരൻ, പി. എൻ. രാധാകൃഷ്ണൻ നായർ, എസ്. യു. കൃഷ്ണകുമാർ, രാജേന്ദ്രദേവ്, രവി കുമാർ, ഹർഷൻ എന്നിവർ പങ്കെടുത്തു.