കാഞ്ഞിരപ്പള്ളി : തോട്ടം,പുരയിട പ്രശ്‌നത്തിൽ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്ന് കേരള കർഷകസംഘം ജില്ലാ പ്രസിഡന്റ് അയ്മനം ബാബുവും, ജില്ല സെക്രട്ടറി കെ.എം.രാധാകൃഷ്ണനും അറിയിച്ചു. കർഷകരുടെ ജില്ലാതല യോഗം 17 ന് മൂന്നിന് പാറത്തോട് മലനാട് ഡെവലപ്പ്‌മെന്റ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ ചേരും. സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. എം.എൽ.എമാർ ഉൾപ്പെടെ പങ്കെടുക്കും. കൺവെൻഷന്റെ വിജയകരമായ നടത്തിപ്പിനായി 101 അംഗം സംഘാടക സമിതി രൂപീകരിച്ചു.