വൈക്കം: എസ്. എൻ. ഡി. പി. യോഗവും യൂണിയനുകളും സംഘടിപ്പിക്കുന്ന എല്ലാ പൊതു പരിപാടികൾക്കും സാന്നിദ്ധ്യം കൊണ്ടും പങ്കാളിത്തം കൊണ്ടും ഉണർവേകുന്നത് വനിതാ സംഘം പ്രവർത്തകരാണെന്നും ഇവരുടെ സേവനം ഏറെ ശ്ലാഘനീയമാണെന്നും യോഗം പ്രസിഡന്റ് ഡോ. എം. എൻ. സോമൻ പറഞ്ഞു.
കൊതവറ 118-ാം നമ്പർ ശാഖയുടെ കീഴിലുള്ള ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈക്കം യൂണിയൻ പ്രസിഡന്റ് പി. വി. ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. വിജയലാൽ നെടുംകണ്ടം അനുഗ്രഹ പ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് വി. വി. ഷാജി വെട്ടത്തിൽ, പി. പി. സന്തോഷ്, ബി. മുരളീധരൻ, കെ. ടി. അനിൽകുമാർ, രാജേഷ് മോഹൻ, ഷീല ഷിബു, കെ. വി. പ്രസന്നൻ, പി. എസ്. കരുണാകരൻ എന്നിവർ പ്രസംഗിച്ചു. യോഗം അസി. സെക്രട്ടറിയായി തിരഞ്ഞെടുത്ത പി. പി. സന്തോഷിനെ ചടങ്ങിൽ ആദരിച്ചു.

---

കൊതവറ ശാഖയുടെ കീഴിലുള്ള ശ്രീനാരായണ ഗുരദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക സമ്മേളനം യോഗം പ്രസിഡന്റ് ഡോ. എം. എൻ. സോമൻ ഉദ്ഘാടനം ചെയ്യുന്നു