
കോട്ടയം: ചാവറയച്ചന്റെ നേതൃത്വത്തിൽ കേരളത്തിൽ നടന്ന നവോത്ഥാന പ്രവർത്തനങ്ങൾ എക്കാലവും ഓർമ്മിക്കപ്പെടുന്നതാണെന്ന് പ്രശസ്ത തിരക്കഥാകൃത്ത് ജോൺ പോൾ. ദർശന രാജ്യാന്തര പുസ്തകമേളയുടെ ഭാഗമായി നടന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഫാ. തോമസ് മതിലകത്ത് അദ്ധ്യക്ഷത വഹിച്ചു. രാജീവ് ആലുങ്കൽ അനുസ്മരണ പ്രഭാഷണം നടത്തി. അനി തോമസ്, ഫാ. എമിൽ പുള്ളിക്കാട്ടിൽ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
പ്രതിച്ഛായ സാഹിത്യവേദിയുടെ കവിതാചർച്ചയിൽ ഡോ കുര്യാസ് കുമ്പളക്കുഴിയുടെ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ബി രാധാകൃഷ്‌ണ കുറുപ്പ് സ്വാഗതം പറഞ്ഞു. ഡോ. പോൾ മണലിൽ, പ്രൊഫ. രാജൻ അമ്പാലയത്തിന്റെ ഉറയുന്ന സർപ്പങ്ങൾ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം നടത്തി. ചെറുകഥാകൃത്ത് ഗോപൻ പാലക്കോട് പുസ്‌തകം ഏറ്റുവാങ്ങി. മെൽവി ജേക്കബ്, ജോണി ജെ പ്ലാത്തോട്ടം, എന്നിവർ സംസാരിച്ചു. സുരേഷ് നടക്കാവ്, രവീന്ദ്രൻ എരുമേലി, അൻസൽ സംക്രാന്തി, ഉണ്ണികൃഷ്‌ണൻ കിടങ്ങൂർ, മുഹമ്മദ് സുധീർ, രാജൻ കൂരോപ്പട, മുഹമ്മദ് ഷഹാസ്, വി ഗീത, പി. പി. നാരായണൻ, സോളി കട്ടച്ചിറ, പെരുങ്കടവള വിൻസെന്റ്, തോമസ് ചെറിയാൻ എന്നിവർ കഥകളും കവിതകളും അവതരിപ്പിച്ചു.
മേളയിൽ ഇന്ന്
ഇന്ന് (ഞായർ, 10-11-2019) രാവിലെ 10-ന് തലയോലപറമ്പ് ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മയുടെ ലളിതഗാന കാവ്യസദസ്സ്. ഉദ്ഘാടനം മോഹൻ ഡി ബാബു. പി. ജി. ഷാജിമോൻ മോഡറേറ്ററായിരിക്കും, 4.30-ന് പുസ്തകമേള സമാപന സമ്മേളനം. അദ്ധ്യക്ഷൻ- കോട്ടയം ജില്ലാ കലക്ടർ പി. കെ. സുധീർ ബാബു ഐ.എ.എസ്. ഉദ്ഘാടനം ഡോ. സാബു തോമസ് (വൈസ് ചാൻസലർ, എം.ജി. യൂണിവേഴ്‌സിറ്റി). കെ. സുരേഷ് കുറുപ്പ് എം.എൽ.എ. മുഖ്യാതിഥിയായിരിക്കും. കോട്ടയം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തും.