വൈക്കം: ബോട്ടിൽ നിന്ന് കായലിലേയ്ക്ക് ചാടിയ യാത്രക്കാരനെ ബോട്ട് ജീവനക്കാർ രക്ഷപ്പെടുത്തി. തൃപ്പൂണിത്തുറ സ്വദേശി ശശിധരനെ (65) ആണ് ബോട്ടു ജീവനക്കാർ രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് ഏഴോടെയാണ് സംഭവം. തവണക്കടവിൽ നിന്നും വൈക്കത്തേക്കു വന്ന ജലഗതാഗതവകുപ്പിന്റെ എസ് 60 ബോട്ടു കായലിന്റെ നടുക്ക് ഭാഗത്ത് എത്തിയപ്പോഴാണ് ഇയാൾ ചാടിയത്. ലാസ്‌കർ കെ.ആർ.രാജേഷ് പിന്നാലെ ചാടിയാണ് വെള്ളത്തിൽ മുങ്ങിത്താഴ്ന്നാണ് ഇയാളെ പിടിച്ചുയർത്തി സഹപ്രവർത്തകരുടെ സഹായത്തോടെ കരയ്‌ക്കെത്തിച്ചത്. വിവരമറിഞ്ഞ് ഫയർഫോഴ്‌സും വൈക്കം പൊലീസും സ്ഥലത്തെത്തി.