വില്ലൂന്നി : ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ആർപ്പൂക്കര വില്ലൂന്നി തൊണ്ണംകുഴിയിൽ ഇടച്ചത്രയിൽ വർഗീസ് (52) മരിച്ചു. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു അപകടം. വില്ലൂന്നിയിലെ മീൻ വില്പനക്കാരനായിരുന്നു വർഗീസ്. റോഡിൽ തലയിടിച്ച് വീണ അബോധാവസ്ഥയിലായ വർഗീസിനെ നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി.