കോട്ടയം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ അസോസിയേൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10 മുതൽ കളക്ടറേറ്റിന് മുന്നിൽ നില്പ് സമരം നടത്തും. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം കെ.പി.സി.സി വക്താവ് ജോസഫ് വാഴയ്‌ക്കൻ ഉദ്ഘാടനം ചെയ്യും. പത്ത് ബ്രാഞ്ചുകളിൽ നിന്നുള്ള പ്രവർത്തകർ സമരത്തിൽ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് രഞ്ജു കെ.മാത്യു , ജില്ലാ സെക്രട്ടറി ബോബിൻ വി.പി. എന്നിവർ അറിയിച്ചു.