കോട്ടയം: പി.ജെ. ജോസഫ് ആരെയെങ്കിലും അവഹേളിച്ചു എന്നു പറയുന്നത് കുരുടൻ ആനയെ കാണുന്നതുപോലെയാണന്നു യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് അജിത് മുതിരമല. കെ.എം മാണിയുമായി പോലും രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും വ്യക്തിപരമായി നല്ല ബന്ധമാണ് പി.ജെ ജോസഫിനുണ്ടായിരുന്നത്. കെ.എം മാണിയും പി.ജെ. ജോസഫുമായി ചേർന്ന് ഉണ്ടാക്കിയ പാർട്ടി ഭരണഘടന വ്യവസ്ഥകളെ തള്ളി പറയുന്നവരാണ് രാഷ്ട്രിയ സദാചാരം പ്രസംഗിക്കുന്നത്. പാർട്ടിയുടെ സമുന്നത നേതാക്കളെ സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും പി.ജെ ജോസഫിന്റെയും സി.എഫ് തോമസിന്റെയും നേതൃത്വം അംഗീകരിച്ചു പ്രവർത്തിക്കാൻ ജോസ് വിഭാഗം തയാറാകണമെന്നും അജിത് മുതിരമല ആവശ്യപ്പെട്ടു.