അടിമാലി: അടിമാലി മേഖലയിലെ വിവിധ മഹല്ലുകളിൽ നബിദിനം വിപുലമായി ആഘോഷിച്ചു. നബിദിന റാലി, അന്നദാനം, മദ്രസ വിദ്യാർത്ഥികളുടെ കലാപരിപാടികൾ എന്നിവ നടത്തി. അടിമാലി ടൗൺ ജുമാമസ്ജിദിന്റെ നേത്യത്വത്തിൽ നടന്ന നബിദിന റാലിക്ക് ചീഫ് ഇമാം മുഹമ്മദ് താഹിർ ഹുദവി പട്ടാമ്പി,. ഫരീരുദ്ധീൻ മന്നാനി, എം.കെ. ജമാലുദ്ധീൻ മൗലവി, ഷാജി പള്ളിതാഴം എന്നിവർ നേതൃത്വം നൽകി. പത്താംമൈൽ ടൗൺ ജമാമസ്ജിദിന്റെ നേതൃത്വത്തിൽ വാളറ നമസ്‌കാരപ്പള്ളിയിൽ നിന്ന് ആരംഭിച്ച നബിദിന റാലി പത്താംമൈൽ പള്ളിയങ്കണത്തിൽ സമാപിച്ചു. ചീഫ് ഇമാം മുമ്മദ് അമീൻ മൗലവി, അസിസ്റ്റന്റ് ഇമാം സിദ്ധീഖ് മൗലവി, വാളറ ഇമാം ഇബ്രാഹിം ദാറാനി, ഷിഹാബ് മൗലവി, ജമാഅത്ത് പ്രസിഡന്റ് നവാസ് മറ്റപ്പിനായി എന്നിവർ നേതൃത്വം നൽകി. ആനച്ചാൽ ടൗൺ ജുമാമസ്ജിദിന്റെ നേതൃത്വത്തിൽ നടന്ന റാലിക്ക് ഇമാം നൂറുദ്ദീൻ ഫലാഹി, ഹനീഫ് മൗലവി, ഷാജഹാൻ മൗലവി, മുഹമ്മദ് ഇടക്കാട്ട്, ഇബ്രാഹിംചിറപ്പുലി, അബ്ദുൾ ഖാദർ, ബഷീർ മുഞ്ചക്കൽ എന്നിവർ നേതൃത്വം നൽകി. ഇരുമ്പുപാലം സെൻട്രൽ ജുമാമസ്ജിദിന്റെ നേതൃത്വത്തിൽ നടന്ന നബിദിന റാലിക്ക് ചീഫ് ഇമാം പി.കെ. മുഹ്‌യിദ്ദീൻ ബാഖവിയും നിഷാദ് കൂട്ടാലയും നേതൃത്വം നൽകി. തെക്കേശല്യാംപാറ നൂറുൽ ഹുദാ ജുമാമസ്ജിദിന്റെ നേത്യത്വത്തിൽ നടന്ന നബിദിന റാലിക്ക് ഇമാം മുഹമ്മദ് നിഷാദ്, ഷെരീഫ് മൗലവി, പ്രസിഡന്റ് ഷെമീർ കെ.എ, സെക്രട്ടറി പി.എം. ഫൈസൽ എന്നിവർ നേതൃത്വം നൽകി. വടക്കേ ശല്യാംപാറ ജുമാമസ്ജിദിന്റെ നേത്യത്വത്തിൽ നടന്ന നബിദിന റാലിക്ക് ഇമാം നൗഷാദ് മിഫ്താഫി, ഷെമീർ മൗലവി,സിയാദ് മൗലവി എന്നിവർ നേത്യത്വം നൽകി. ഇരുമ്പുപാലം ടൗൺ ജുമാമസ്ജിദിന്റെ നേത്യത്വത്തിൽ നടന്ന നബിദിന റാലിക്ക് ഇമാം ഇസ്മായിൽ ബദ്‌രി, അബ്ദുൾ ഷുക്കൂർ മൗലവി എന്നിവർ നേതൃത്വം നൽകി.