ഏഴാച്ചേരി: കാവിൻ പുറം ഉമാ മഹേശ്വര ക്ഷേത്രത്തിലെ താലപ്പൊലി തിരുവാതിര മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം ക്ഷേത്ര സന്നിധിയിൽ നടന്നു.
എസ്. എൻ.ഡി.പി യോഗം ഏഴാച്ചേരി ശാഖാ പ്രസിഡന്റ് പി. ആർ. പ്രകാശ് പെരികിനാലിൽ, ക്ഷേത്രം മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരിയിൽ നിന്ന് ആദ്യ നോട്ടീസ് ഏറ്റുവാങ്ങി. ഫണ്ട് സമർപ്പണ ഉദ്ഘാടനവും പി.ആർ. പ്രകാശ് നിർവഹിച്ചു.

കാവിൻ പുറം ദേവസ്വം പ്രസിഡന്റ് ടി.എൻ.സുകുമാരൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേവസ്വം ഭാരവാഹികളായ ചന്ദ്രശേഖരൻ നായർ പുളിക്കൽ, പി.എസ്. ശശിധരൻ, ത്രിവിക്രമൻ തെങ്ങും പിള്ളിൽ, ജയചന്ദ്രൻ വരകപ്പിള്ളിൽ, സി.ജി. വിജയകുമാർ, സുരേഷ് ലക്ഷ്മി നിവാസ് , ടി.എസ്. ശിവദാസ്, പ്രസന്നകുമാർ, ഗോപകുമാർ അമ്പാട്ട് വടക്കേതിൽ, ബാബു പുന്നത്താനം, ആർ. സുനിൽ കുമാർ തുമ്പയിൽ, ചിത്രാ വിനോദ് , രശ്മി അനിൽ തുടങ്ങിയവർ സംസാരിച്ചു.