darsana

കോട്ടയം : പുസ്തകങ്ങളാണ് മനുഷ്യനെ ശക്തിപ്പെടുത്തുന്നതെന്നും വായന കുടുംബതലത്തിലും സ്‌കൂൾ തലത്തിലും

കെട്ടിപ്പടുക്കേണ്ടതുണ്ടെന്നും എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ.സാബു തോമസ് പറഞ്ഞു. ദർശന അന്താരാഷ്ട്ര പുസ്‌തകമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ കളക്ടർ പി. കെ. സുധീർ ബാബു അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി മുഖ്യാതിഥിയായി. പ്രസ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. എ.പി. തോമസ്. ഫാ. തോമസ് പുതുശ്ശേരി, ഫാ. എമിൽ പുള്ളിക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു. തലയോലപറമ്പ് ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്‌മയുടെ ലളിതഗാന കാവ്യസദസ് മോഹൻ ഡി ബാബു ഉദ്ഘാടനം ചെയ്‌തു. പി. ജി. ഷാജിമോൻ മോഡറേറ്ററായിരുന്നു. മീനച്ചിലാർ - മീനന്തറയാർ - കൊടൂരാർ - നദീപുനർ സംയോജന പദ്ധതിയിലൂടെ കോട്ടയം ഹരിത സാക്ഷരതയിലേക്ക് എന്ന വിഷയത്തിൽ നടത്തിയ സെമിനാർ എം.ജി സർവകലാശാലാ പ്രോ.വൈസ് ചാൻസലർ ഡോ.സി.ടി.അരവന്ദ് കുമാർ ഉദ്ഘാടനം ചെയ്‌തു. ചെറുകിട ജലസേചന വകുപ്പ് മുൻ എക്‌സി.എൻജിനിയർ ഡോ.കെ.ജെ.ജോർജ് അദ്ധ്യക്ഷത വഹിച്ചു .പദ്ധതി കോ-ഓർഡിനേറ്റർ അഡ്വ.കെ.അനിൽകുമാർ വിഷയാവതരണം നടത്തി.