thiruvathira-jpg

വൈക്കം: വൈക്കത്തഷ്ടമിയുടെ ഒന്നും രണ്ടും ദിവസത്തെ ഉത്സവാഘോഷം സംയുക്ത എൻ. എസ്. എസ്. കരയോഗം അഹസായി ആഘോഷിക്കുന്നതിന്റെ ഭാഗമായി കലാമണ്ഡപത്തിൽ എൻ. എസ്. എസ്. ബാലസമാജത്തിന്റെയും വനിതാ സമാജങ്ങളുടെയും നേതൃത്വത്തിൽ നടത്തിയ കലാപരിപാടികൾ ആകർഷകമായി. 532 ാം നമ്പർ വടക്കേനട എൻ. എസ്. എസ്. വനിതാസമാജത്തിന്റെ നേതൃത്വത്തിൽ നടത്തിയ തിരുവാതിരകളി പരിപാടികൾക്ക് മികവേകി. നിലവിളക്ക് തെളിയിച്ച് ദശപുഷ്പങ്ങൾ വെച്ച് കുരവയിട്ട് ശിവസ്തുതികളും, കഥകളി പദങ്ങളും കോർത്തിണക്കിയ തിരുവാതിരപാട്ടു പാടിയാണ് അംഗനമാർ ചുവടുവെച്ചാടിയത്. തിരുവാതിരയുടെ പരിശീലക ശ്രീദേവിയുടെ നേതൃത്വത്തിൽ അരങ്ങേറിയ തിരുവാതിരയിൽ ഉഷ നായർ, സുമ രാജീവ്, മിനി ഹർഷൻ, ഗീത ഗോപാലകൃഷ്ണൻ, ജയശ്രീ, ഷൈലജ, റാണി, ജയശ്രീ രാഗേഷ്, രശ്മി, ഗോപിക എന്നിവരാണ് തിരുവാതിരയുടെ പദങ്ങൾ ചുവടുവെച്ചാടിയത്.