വൈക്കം: അഷ്ടമി മൂന്നാം ഉത്സവ ദിവസമായ ഇന്നു മുതൽ എഴുന്നള്ളിപ്പുകളുടെ പ്രൗഢിയേറും. ചട്ടം ഉപയോഗിച്ചുള്ള എഴുന്നള്ളിപ്പാണ് നടക്കുന്നത്. രാവിലെ 8 ന് ശ്രീബലി ആരംഭിക്കും. കിഴക്കേ ആനപ്പന്തലിൽ എഴുന്നള്ളിപ്പ് എത്തുമ്പോൾ വെച്ചൂർ രാജേഷ്, കലാപീഠം ബാബു, വെച്ചുർ വൈശാഖ് എന്നിവരുടെ നേതൃത്വത്തിൽ കൊട്ടിപ്പാടി സേവയും, നാദസ്വര മേളവും നടക്കും. ഇന്ന് മുതൽ നടക്കുന്ന വിളക്കെഴുന്നള്ളിപ്പിന് അഞ്ചു പ്രദക്ഷിണമാണ് ഉണ്ടാവുക. രാത്രി 9 ന് വിളക്കെഴുന്നള്ളിപ്പിന് നാദസ്വരം, പരുഷ വാദ്യം, പഞ്ചവാദ്യം, ചെണ്ടമേളം, ഘട്ടിയം എന്നിവ ഉപയോഗിക്കും.