വൈക്കം: വൈക്കത്തപ്പന്റെ കലാസ്വാദകരുടെ മുന്നിൽ സംഗീത വിരുന്നു ഒരുക്കുവാൻ ഒറീസ സ്വദേശിയും ഭാരതത്തിലെ നിരവധി വേദികളിൽ നിറസാന്നിദ്ധ്യമായ പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ പ്രാഗ്‌ന്യാമിശ്ര വൈക്കത്തഷ്ടമിയുടെ നാലാം ഉൽസവ ദിനമായ നാളെ രാത്രി 9.30 ന് വൈക്കം ക്ഷേത്രത്തിൽ ഹിന്ദുസ്ഥാനി സംഗീത കച്ചേരി ഒരുക്കും തിരുവനന്തപുരം സായ് ആശ്രമത്തിലും മധുവനം ആശമത്തിലും ഹിന്ദുസ്ഥാനി സംഗീതം അവതരിപ്പിച്ചിട്ടുള്ള പ്രഗ്‌ന്യാമിശ്ര എ. ഐ ആർ ലെ അനൗൺസറും നാദോപാസന കലാ അക്കാദമിയുടെ പ്രിൻസിപ്പലും ആയി സേവനം അനുഷ്ഠിക്കുന്നു. കട്ടക് ആൾ ഇൻഡ്യ റേഡിയോയിലെ സ്ഥിരം കലാകാരിയായ മിശ്ര സംഗീത് മണി, സംഗീത സാധനാ സിദ്ധിമ്മാൻ 2019 തുടങ്ങിയ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഭർത്താവ് ജമിനീകാന്ത മിശ്രയാണ് സംഗീത സദസ്സിൽ ഹർമോണിയം വായിക്കുന്നത്. സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ച രത്‌നശ്രീ അയ്യരാണ് തബല.