പൊൻകുന്നം: മുഹിയിദീൻ ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന നബിദിനഘോഷയാത്രയ്ക്ക് വിവിധ സംഘടനകൾ സ്വീകരണം നൽകി. പൊൻകുന്നം ജനമൈത്രി പൊലീസ്, ടാക്‌സി ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ, അറഫാ എംപവർമെന്റ് സൊസൈറ്റി എന്നിവർ നൽകിയ സ്വീകരണയോഗങ്ങളിൽ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. ഗിരിഷ് പി. സാരഥി, സ്റ്റേഷൻ ഹൗസ് ഓഫീസർ വി.കെ.വിജയരാഘവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.ആർ.സാഗർ, ഗ്രാമപഞ്ചായത്ത് അംഗം ബിന്ദുസന്തോഷ് ,കെ.എം. ദിലീപ്, കെ.ജി.രാജീവ്, പി.എസ്.അബ്ദുൾ മജീദ്, പ്രിനു എം.രവി തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് നടന്ന സമ്മേളനം ചീഫ് ഇമാം ഷംസുദീൻ മൗലവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് അബ്ദുൾ അസീസ്, സെക്രട്ടറി റെജിഫ് എന്നിവർ പ്രസംഗിച്ചു.