വൈക്കം: വൈക്കത്തഷ്ടമിയോടനുബന്ധിച്ച് പടിഞ്ഞാറെനടയിൽ ഗുരുദേവ പ്രതിമയ്ക്ക് സമീപം അഖില ഭാരത ഭാഗവത മഹാസത്രത്തിന്റെ ഇൻഫോർമേഷൻ കൗണ്ടർ തുറന്നു.
ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഡിസംബർ 12 മുതൽ 22 വരെയാണ് ഭാഗവത സത്രം. ഇതുബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൂപ്പണുകളും ഇവിടെനിന്ന് ലഭിക്കും. നടൻ പി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വർക്കിംങ് ചെയർമാൻ ബി. അനിൽകുമാർ, ജനറൽ കൺവീനർ രാഗേഷ് ടി. നായർ, അഡ്വ. കെ. പി. ശിവജി, പി. എൻ. രാധാകൃഷ്ണൻ നായർ, എം. ഗോപാലകൃഷ്ണൻ, ഡി. സോമൻ, മധു പുത്തൻതറ, സുലോചന കണ്ണാട്ട്, ശശിധരൻ നായർ, മായാ രാജേന്ദ്രൻ, ചന്ദ്രസേനക്കുറുപ്പ്, സുനേഷ്, കൃഷ്ണമ്മ എന്നിവർ പങ്കെടുത്തു.