ചങ്ങനാശേരി: യു.ഡി.എഫ് ധാരണപ്രകാരം രാജിവച്ച് തന്നെ വിവരം രേഖാമൂലം അറിയിക്കണമെന്നുള്ള കേരള കോൺഗ്രസ് (എം) പാർട്ടി ചെയർമാൻ പി.ജെ ജോസഫിന്റെ രേഖാമൂലമുള്ള നിർദ്ദേശം അംഗീകരിക്കാത്ത ചങ്ങനാശേരി നഗരസഭാ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിലിന് കേരളാ കോൺഗ്രസ് എമ്മിലുള്ള മുഴുവൻ കൗൺസിലർമാരും ഒറ്റക്കെട്ടായി പിന്തുണ വലിക്കുന്നതായി മുനിസിപ്പൽ പാർലമെന്ററി പാർട്ടി ലീഡറും കേരളാ കോൺഗ്രസ്(എം) ഉന്നതാധികാര സമിതിയംഗവുമായ സാജൻ ഫ്രാൻസിസ് അറിയിച്ചു. ചെയർമാന്റെ എല്ലാ പൊതുപരിപാടികളും കേരളാ കോൺഗ്രസ് (എം) കൗൺസിലർമാർ ബഹിഷ്‌കരിക്കും. രാജി കാര്യത്തിൽ യു.ഡി.എഫ് സംസ്ഥാന നേതൃത്വം അടിയന്തിരമായി ഇടപെട്ട് പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും ചെയർമാനെ കൊണ്ട് രാജിവെയ്പ്പിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.