കോട്ടയം: ഹിന്ദുമത വിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ധർമ്മാചാര്യസഭ 13ന് തുരുത്തി പുതുമന ഗണപതി ക്ഷേത്ര ആഡിറ്റോറിയത്തിൽ ചേരും. സന്ന്യാസിമാരുടെ നേതൃത്വത്തിൽ വൈദികർ, തന്ത്രിമാർ, മേൽശാന്തി, ജ്യോതിഷികൾ, വാസ്തു ശാസ്ത്രജ്ഞർ, ആദ്ധ്യാത്മിക പ്രഭാഷകർ, ഭാഗവത ആചാര്യന്മാർ, തെയ്യം, വെളിച്ചപ്പാട്, ഗുരുസ്വാമിമാർ, ക്ഷേത്രം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. രാവിലെ 10ന് ചിന്മയാ മിഷൻ കേരളാ ഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി ദീപം തെളിയിക്കും. ശബരിമല അയ്യപ്പ സേവാ സമാജം പ്രസിഡന്റ് അക്കീരമൺ കാളീദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്യും. പന്തളം കൊട്ടാരം നിർവ്വാഹ സംഘം സെക്രട്ടറി പി.എൻ.നാരായണവർമ്മ മുഖ്യ പ്രഭാഷണം നടത്തും. ധർമ്മാചാര്യ സഭ അദ്ധ്യക്ഷൻ സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദർ, സംഘാടക സമിതി കൺവീനർ രാജേഷ് നട്ടാശേരി എന്നിവർ പ്രസംഗിച്ചു.