pension

വൈക്കം: കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ മറവൻതുരുത്ത് മണ്ഡലം കമ്മിറ്റിയുടെ കുടുംബസംഗമവും വാർഷികവും സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ബി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. കെ. ഗുരുദാസൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ. ഡി. പ്രകാശൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ. ബാബു, ട്രഷറർ കെ. ഗോപിനാഥൻ. ഇ. എൻ. ഹർഷകുമാർ, പി. എസ്. ശ്രീനിവാസൻ, പോൾ തോമസ്, കെ. വിജയൻ, എൻ. എ. ലീല, പി. കെ. മണിലാൽ, വി. എസ്. വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.