പാലാ: ഇന്നലെ വൈകിട്ടുണ്ടായ ഇടിമിന്നലിൽ നരിയങ്ങാനത്ത് ഒരു വീട് ഭാഗികമായി തകർന്നു. വറവുങ്കൽ സെബാസ്റ്റ്യന്റെ (കുഞ്ഞൂഞ്ഞ്) വീടാണ് തകർന്നത്. വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വയറിംഗ് പൂർണ്ണമായും കത്തിനശിച്ചു. ബാത്ത് റൂമിന്റെ മേൽക്കൂരയും തകർന്നു. സെപ്ടിക് ടാങ്ക് പൊട്ടി. മുറ്റത്ത് ആഴത്തിൽ കുഴിയുമുണ്ടായി. മുറ്റത്തിനടുത്തു നിന്ന കൂറ്റൻ ആഞ്ഞിലി മരത്തിനും മിന്നലേറ്റു. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.