പൊൻകുന്നം: പാലാ-പൊൻകുന്നം റോഡിലെ ഓടകൾ മാലിന്യം നിറഞ്ഞ് വെള്ളം ഒഴുകിപ്പോകാത്ത നിലയിൽ. ഹൈവേയായി നവീകരിച്ചപ്പോൾ നിർമ്മിച്ച ഓട യഥാസമയം വൃത്തിയാക്കാത്തതിനാൽ മാലിന്യം നിറഞ്ഞിരിക്കുകയാണ്. വാഹനയാത്രക്കാർ നിക്ഷേപിക്കുന്ന
പ്ലാസ്റ്റിക്ക് കുപ്പികൾ, മദ്യക്കുപ്പികൾ എന്നിവയെല്ലാം ഓടയിലുണ്ട്. റോഡരികിലെ മണ്ണ് ഇടിഞ്ഞും വെള്ളമൊഴുകിപ്പോകാനാവാത്തവിധമായി. റോഡരികിലെ കാട് തെളിച്ചതും ഓടകളിൽ വീണുകിടക്കുകയാണ്. രാത്രി സെപ്ടിക് ടാങ്ക് ക്ലീനിങ് സംഘങ്ങൾ ഓടകളിലേക്ക് കക്കൂസ് മാലിന്യമൊഴുക്കിയ സംഭവങ്ങളും അടുത്തിടെ പതിവായി. വഴിവിളക്കില്ലാത്തത് ഇത്തരം സാമൂഹിക വിരുദ്ധപ്രവർത്തനങ്ങൾക്ക് സഹായകമാകുന്നുണ്ട്. ഓടകളിലെ മാലിന്യം നീക്കുവാനും സോളാർ വഴി വിളക്കുകൾ കേടായവ നന്നാക്കുന്നതിനും നടപടി വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.