sarga

ചങ്ങനാശേരി: സർഗ്ഗക്ഷേത്ര ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 10 ദിവസമായി നടന്നുവരുന്ന സൂര്യ ഡാൻസ് ഫെസ്റ്റിനു സമാപനമായി. ക്രിസ്തുജ്യോതി ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. സി.എം.ഐ സഭാ വിദ്യാഭ്യാസ കൗൺസിലർ ഫാ.ജെയിംസ് മുല്ലശ്ശേരി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ.അലക്‌സ് പ്രായിക്കളം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വർഗീസ് ആന്റണി, കൺവീനർ ജിജി ജോർജ്, ഫൈൻ ആർട്‌സ് സൊസൈറ്റി ചെയർമാൻ വി.ജെ ലാലി, സെക്രട്ടറി എസ്.പ്രേമചന്ദ്രൻ , ഡാൻസ് ഫെസ്റ്റ് ജനറൽ കൺവീനർ റോയി തോമസ്, ജോൺ പാലത്തിങ്കൽ ജോയിന്റ് കൺവീനർമാരായ ജോർജുകുട്ടി കല്ലറയ്ക്കൽ, ഐഷാ ജോൺ, ഭാരവാഹികളായ ടെസി സെബാസ്റ്റ്യൻ, സോജൻ പ്ലാമ്പറമ്പിൽ, ജോസ് നടുവിലേഴം, എൻ.ജി.ചെറിയാൻ എന്നിവർ പങ്കെടുത്തു. മലയാള സിനിമാതാരം രചനാ നാരായണൻ കുട്ടിയുടെ കുച്ചുപ്പുടി സമാപന ദിവസം അരങ്ങിലെ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കഥക്, ഒഡ്ഡീസി എന്നീ നൃത്ത ഇനങ്ങളിലായി ഇന്ത്യയിലെ പ്രമുഖരായ കലാകാരന്മാർ സൂര്യ ഡാൻസ് ഫെസ്റ്റിൽ അണിനിരന്നു.