kob-titto

എരുമേലി : മണിപ്പുഴയിൽ ഗൃഹപ്രവേശത്തിന് ഒരുക്കിയ പന്തൽ അഴിച്ചു മാറ്റുന്നതിനിടെ 11 കെ.വി ലൈനിൽ തട്ടി ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. കോസടി സ്വദേശി അരിമാലിയിൽ ടിറ്റോ ചാക്കോ (27) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10 .30 ഓടെയായിരുന്നു സംഭവം. പന്തൽ അഴിക്കവെ ലൈനിൽ ടിൻ ഷീറ്റ് തട്ടുകയായിരുന്നു. ഉടനെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കോരുത്തോട് കോസടി അരിമാലിയിൽ ചാക്കോയുടെ മകനാണ് ടിറ്റോ. മാതാവ് : ഗ്രേസിക്കുട്ടി. സഹോദരി: പിങ്കി. സംസ്‌കാരം ഇന്ന് 2 ന് കോരുത്തോട് സെന്റ് ജോർജ് പള്ളിയിൽ.