കോത്തല: കോത്തല ശ്രീ സൂര്യനാരായണപുരം സൂര്യക്ഷേത്ര സ്ഥാപകാചാര്യൻ സ്വാമി സൂര്യനാരായണദീക്ഷിതരുടെ 120-ാം ജന്മദിനം ഇന്ന് ക്ഷേത്രസന്നിധിയിൽ ആഘോഷിക്കും. ശ്രീ സൂര്യനാരായണപുരം ദേവസ്വത്തിന്റേയും വൈദീക സമിതിയുടേയും എസ്.എൻ.‌ഡി.പി യോഗം കോത്തല-മാടപ്പാട് ശാഖ, പോഷകസംഘടനകളായ വനിതാസംഘം, യൂത്ത്മൂവ്മെന്റ് എന്നിവയുടെ ആഭിമുഖ്യത്തിലുമാണ് പരിപാടി നടത്തുന്നത്. മഹാഗണപതിഹോമം, നവഗ്രഹശാന്തി ഹവനം, വിശേഷാൽ പൂജ, അഖണ്ഡനാമജപം, ഭാഗവത പാരായണം എന്നിവ ഉണ്ടായിരിക്കും. ജന്മദിന സമ്മേളനം, പ്രസാദമൂട്ട്, വൈകിട്ട് സമാധിമന്ദിരത്തിൽ ദീപക്കാഴ്ചയും ദീപാരാധനയും ഉണ്ടായിരിക്കും.