കോട്ടയം : സാക്ഷരതാ മിഷന്റെ ജില്ലാ തുടർവിദ്യാഭ്യാസ കലോത്സവം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗവ.മോഡൽ സ്‌കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സഖറിയാസ് കുതിരവേലി മുഖ്യപ്രഭാഷണം നടത്തി. കലോത്സവത്തിന്റെ മുഖ്യാതിഥിയായ ചിത്രകാരി കാജൽ ദത്തിന്റെ പ്രളയ ചിത്രങ്ങളുടെ പ്രദർശനവും ചടങ്ങിനോടനുബന്ധിച്ചു നടന്നു. നഗരസഭ ചെയർ പേഴ്‌സൺ ഡോ.പി ആർ സോന , ജില്ലാപഞ്ചായത്ത് അംഗം ജയേഷ് മോഹൻ, നഗരസഭാ അംഗം എസ്. ഗോപകുമാർ, ഗവൺമെന്റ് മോഡൽ സ്‌കൂൾ പ്രധാന അദ്ധ്യാപിക ജി. സുജാത തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് സമ്മാന വിതരണം.