കോട്ടയം: ആർപ്പൂക്കര റാണി റൈസ് മില്ലിൽ നിന്ന് സിവിൽ സപ്ളൈസ് കോർപ്പറേഷന്റെ ഒറവയ്ക്കൽ ഗോഡൗണിലേയ്ക്ക് കൊണ്ടുപോയ 260 ചാക്ക് അരി കാണാതായ സംഭവത്തിൽ പങ്കില്ലെന്ന് മാനേജിംഗ് പാർടണർ സെൽവിൻ മാത്യു അറിയിച്ചു. സപ്ളൈകോ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് മില്ലിൽ നിന്ന് ഗോഡൗണിലേയ്ക്ക് കയറ്റിയത്. ഇതിന്റെ രേഖകളുണ്ട്. ഗോഡൗണിൽ നിന്ന് ലോഡ് പോയാൽ പിന്നെ യാതൊരു ഇടപാടും മില്ലുമായില്ല. സപ്ളൈകോ ഏർപ്പാടാക്കിയ വാഹനങ്ങളിലാണ് അരികൊണ്ടുപോയത്. ഈ സാഹചര്യത്തിൽ കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.