ചങ്ങനാശേരി: 122 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി. കുന്നക്കാട് ഫാത്തിമാപുരം പുതുപറമ്പിൽ വീട്ടിൽ പ്രവീൺ പ്രകാശിനെയാണ് (21) ചങ്ങനാശേരി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 21 പായ്ക്കറ്റുകളിലായാണ് ഇയാൾ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇയാൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വില്പന നടത്തിയിരുന്നു. കമ്പത്ത് നിന്നുമാണ് ഇയാൾ കഞ്ചാവ് എത്തിച്ചതെന്ന് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് പറഞ്ഞു. പ്രിവന്റീവ് ഓഫീസർമാരായ കെ. രാജീവ്, പി.എസ് ശ്രീകുമാർ, ബിനോയ് കെ. മാത്യു, സിവിൽ എക്‌സൈസ് ഓഫീസർമാരായ റ്റി. സന്തോഷ്, വി വിനോദ്കുമാർ, ബ്ലസൺ ലൂയിസ്, രതീഷ് കെ നാണു, ആന്റണി മാത്യു, നൗഷാദ്,അമ്പിളി എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.