പാലാ : മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂണിയനിൽ 'നമ്മുടെ ആരോഗ്യം ' പദ്ധതിയുടെ മൂന്നാം ഘട്ട ഉദ്ഘാടനവും പ്രഥമ ശുശ്രൂഷാ പരിശീലനവും 17 ന് നടക്കും. രാവിലെ 9.30 ന് ചെത്തിമറ്റത്തെ യൂണിയൻ ഓഡിറ്റോറിയത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് രാമപുരം പി.എസ്. ഷാജികുമാറിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ഡയറക്ടർ ബോർഡ് മെമ്പർ സി.പി.ചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യും. ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെന്റ് സെക്രട്ടറി കെ.ആർ.രാജൻ മുഖ്യപ്രഭാഷണം നടത്തും. ജി. രാജശേഖരൻ നായർ പ്രഥമ ശുശ്രൂഷാ പരിശീലനം നൽകും. ഉഴവൂർ വി.കെ.രഘുനാഥൻ നായർ , സുരേഷ് കുമാർ എന്നിവർ പ്രസംഗിക്കും. നമ്മുടെ ആരോഗ്യം പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടങ്ങൾ യൂണിയനിലെ 105 കരയോഗങ്ങളിലും നടപ്പിലാക്കിയിരുന്നതായി നേതാക്കളായ സി.പി. ചന്ദ്രൻ നായർ, രാമപുരം പി.എസ്. ഷാജികുമാർ, ഉഴവൂർ വി.കെ. രഘുനാഥൻ നായർ എന്നിവർ അറിയിച്ചു.