ചങ്ങനാശേരി: തൃക്കൊടിത്താനം സെന്റ് സേവ്യേഴ്‌സ് ഫൊറോന പള്ളിയിൽ വി. ഫ്രാൻസിസ് സേവ്യറിന്റെ തിരുനാൾ നവംബർ 14 മുതൽ ഡിസംബർ ഒന്ന് വരെ ആഘോഷിക്കും.14ന് രാവിലെ 6.15നും 7.15നും കുർബാന, നൊവേന. വൈകിട്ട് 4.30ന് ഫൊറോന വികാരി ഫാ. ഫ്രാൻസിസ് കരുവേലിലിന്റെ മുഖ്യ കാർമികത്വത്തിൽ തിരുനാൾ കൊടിയേറ്റ്. തുടർന്ന് വി. ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പ് പൊതുവണക്കത്തിനായി പ്രതിഷ്ഠിക്കും. 4.50ന് വികാരി ജനറാൾ മോൺ. ജോസഫ് വാണിയപുരക്കലാന്റെ കാർമികത്വത്തിൽ തിരുനാൾ കുർബാന. 15 മുതൽ 23വരെ ദിവസവും രാവിലെ 6ന് സപ്ര, 6.15നും 7.15നും വൈകിട്ട് 4.30നും വിശുദ്ധ കുർബാന, നൊവേന, വചനപ്രഘോഷണം. 22ന് വൈകിട്ട് 7ന് വൈക്കം മാളവികയുടെ നാടകം 'മഞ്ഞു പെയ്യുന്ന മനസ്സ് . 23ന് വൈകിട്ട് 5.45ന് പുലിക്കോട്ട്പടി കുരിശടിയിലേക്ക് പ്രദക്ഷിണം,തുടർന്ന് ആകാശ വിസ്മയ കാഴ്ച.
പ്രധാന തിരുനാൾ ദിനമായ 24ന് രാവിലെ 5.30ന് കുർബാന, 9.30ന് ആഘോഷമായ തിരുനാൾ കുർബാന. 6ന് കിളിമല കുരിശടിയിലേക്ക് പ്രദക്ഷിണം.
ഡിസംബർ ഒന്നിന് രാവിലെ 5.30ന് കുർബാന. 9 15ന് സപ്ര, ആഘോഷമായ തിരുനാൾ കുർബാന ഫാ.തോമസ് കാഞ്ഞൂപ്പറമ്പിൽ,ദേവാലയം ചുറ്റി പ്രദക്ഷിണം, കൊടിയിറക്ക്.