അടിമാലി: ഇടുക്കി ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെയും നാഷണൽ ട്രസ്റ്റ് ഇടുക്കി ലോക്കൽ ലെവൽ കമ്മറ്റിയുടെയും സംയുക്ത നേതൃത്വത്തിൽ മാനസികവൈകല്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്കായി ബ്ലോക്കതല ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.മാനസിക വൈകല്യമുള്ള കുട്ടികളുടെ സൗജന്യ ചികത്സാ പദ്ധതി,ലീഗൽ ഗാർഡിയൻ ഷിപ്പ്, കുട്ടികൾക്കായുള്ള മറ്റാനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച് മാതാപിതാക്കളിൽ ധാരണ ഉളവാക്കുന്നതിനായിരുന്നു ബ്ലോക്കതല ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ മുരുകേശൻ പരിപാടി ഉദ്ഘാടനം ചെയ്തു.നിരാമയ ഇൻഷുറൻസിൽ എങ്ങനെ അംഗമാകാം, ക്ലെയിം എങ്ങനെ പുതുക്കാം, ക്ലെയിം എങ്ങനെ നേടാം,ലീഗൽ ഗാർഡിയൻ ഷിപ്പ് ആർക്കൊക്കെ അക്ഷേിക്കാം തുടങ്ങി വിവിധ കാര്യങ്ങളിൽ ക്ലാസുകൾ നടന്നു. ചാക്കോച്ചൻ അമ്പാട്ട്,വൊസാർഡ് കോ ഓഡിനേറ്റർ ജസ്റ്റിൻ ജോസ് തുടങ്ങിയവർ ക്ലാസ് നയിച്ചു.മച്ചിപ്ലാവ് കാർമ്മൽ ജ്യോതി സ്‌പെഷ്യൽ സ്‌കൂൾ പിടിഎ പ്രസിഡന്റ് ആന്റണി അദ്ധ്യക്ഷത വഹിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ രമ,സിസ്റ്റർ ലിസി ടോം തുടങ്ങിയവർ സംസാരിച്ചു.