കോട്ടയം: പാലായിലെ സ്റ്റേഡിയത്തിൽ ഹാമറിൽ മെഡലുകൾ എറിഞ്ഞിട്ടാണ് പിതാവ് കായിക മേഖലയിലേയ്‌ക്ക് ചുവടു വച്ചത്. പരിശീലനം തുടങ്ങി ഒരു മാസം പിന്നിട്ടപ്പോൾ തന്നെ ആദ്യ സ്വർണം മകനും എറിഞ്ഞിട്ടു. പാലാ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ബിനോയ് തോമസിന്റെ മകൻ ആൽവിൻ ടി. ബിനോയിയാണ് പരിശീലനം ആരംഭിച്ച് ആദ്യ മാസം തന്നെ സ്‌കൂൾ ഗെയിംസിൽ സ്വർണം നേടിയത്.

പരിശീലകനായ ജൂലിയസ് ജെ.മനയാനിയാണ് ഹാമർ ത്രോയിലെ പാഠങ്ങൾ ആൽവിനു പകർന്നു നൽകിയത്. പാലാ സെന്റ് തോമസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആൽവിൻ. സ്‌കൂൾ തലം മുതൽ ഹാമർ ത്രോയിൽ സ്വർണം നേടിയിരുന്ന പിതാവ് ബിനോയ്‌, തുടർച്ചയായി പതിനഞ്ച് വർഷം കേരള പൊലീസിന്റെ സ്വർണ മെഡൽ ജേതാവായിരുന്നു.