പുതുവേലി : മാർ കുര്യാക്കോസ് ആർട്‌സ് ആന്റ് സയൻസ് കോളേജിൽ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ വിദ്യാഭ്യാസ ദിനാചരണം നടന്നു. മലയാള വിഭാഗം മേധാവി എലിക്കുളം ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബോബി വർഗ്ഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കൊമേഴ്‌സ് വിഭാഗം മേധാവി മനു ജോയി, കമ്പ്യൂട്ടർ വിഭാഗം മേധാവി രാജേഷ് എ.വി എന്നിവർ പ്രസംഗിച്ചു. അസി.പ്രൊഫസർ അനിൽ വി.നായർ സ്വാഗതവും, സുകുമാരൻ കൂത്താട്ടുകുളം നന്ദിയും പറഞ്ഞു.